യു.എ.ഇയിൽ 13 വിഭാഗങ്ങളിലുള്ള തൊഴിൽ പെർമിറ്റ് നടപടികൾ കൂടുതൽ ലളിതമാക്കി; ഹ്യൂമൻ റിസോഴ്‌സസ് മന്ത്രാലയം


ശാരിക

അബുദാബി: യു.എ.ഇയിൽ 13 വിഭാഗങ്ങളിലുള്ള തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറട്ടൈസേഷൻ മന്ത്രാലയം. സർക്കാരിന്റെ 'സീറോ ബ്യൂറോക്രസി' പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവാത്മക പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.

പെർമിറ്റുകൾക്കായി അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട നിബന്ധനകൾ ഒഴിവാക്കിയതിനു പുറമെ, ചില പെർമിറ്റുകൾക്ക് ആവശ്യമായ വിവരങ്ങളുടെ എണ്ണം 75 മുതൽ 97 ശതമാനം വരെ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷകൾ പൂർത്തിയാക്കുന്നതിനുള്ള സമയവും ഇതോടെ ഗണ്യമായി കുറയും.

തൊഴിൽ പെർമിറ്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുക, ഭരണപരമായ നിബന്ധനകൾ കുറയ്ക്കുക, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാനും തൊഴിലുടമകൾക്കും ജീവനക്കാർക്കും മികച്ച സേവനം ഉറപ്പാക്കാനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള തൊഴിൽ പെർമിറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽനിന്നും ഉപഭോക്താക്കളിൽനിന്നും മന്ത്രാലയം നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 30 വരെ ഓൺലൈനായി അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദേശങ്ങളാണ് മന്ത്രാലയം പ്രധാനമായും തേടുന്നത്.

article-image

ി്േെി

You might also like

  • Lulu Exchange
  • Straight Forward

Most Viewed