ദുബൈ വിമാനത്താവളത്തിൽ കൂടുതൽ സ്മാർട്ട് ഗേറ്റുകൾ തുറന്നു
ദുബൈ : ദുബൈ വിമാനത്താവളത്തിൽ കൂടുതൽ സ്മാർട്ട് ഗേറ്റുകൾ തുറന്നു. നൂതന സംവിധാനങ്ങളോടു കൂടിയ 120 സ്മാർട്ട് ഗേറ്റുകളാണുള്ളത്.
എമിഗ്രേഷൻ കൗണ്ടറിലെ തിരക്ക് വലിയതോതിൽ കുറയ്ക്കാൻ ഇതു സഹായകമാകും. മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളുള്ള സ്മാർട്ട് ഗേറ്റുകൾ 15 വയസ്സിൽ താഴെയുള്ളവർക്ക് ഉപയോഗപ്പെടുത്തനാകില്ല.
ജനുവരി മുതൽ 45 ലക്ഷം യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗപ്പെടുത്തിയതായി എമിഗ്രേഷൻ അധികൃതർ അറിയിച്ചു.


