അപകടകരമാം വിധം വാഹനം ഒാടിച്ച ഡ്രൈവർമാർക്ക് പിഴ
അബുദാബി : അപകടകരമായവിധം വാഹനമോടിച്ച 5150 ഡ്രൈവർമാർക്ക് പിഴ. അബുദാബിയിലെ റോഡപകടങ്ങളിൽ കൂടുതലും വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തത് കൊണ്ടാണെന്ന് ഗതാഗത വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു.
2017 ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിച്ചാൽ വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതു കൊണ്ട് മാത്രം 73 അപകടങ്ങളാണുണ്ടായിട്ടുള്ളത്. ഇതിൽ എട്ട് മരണവും മൂന്ന് പേർക്ക് ഗുരുതര പരിക്കും റിപ്പോർട്ട് ചെയ്തിരുന്നു.

