ദു­ബൈ­യിൽ 65 വയസ്സ് തി­കഞ്ഞവർ­ക്ക് ഡ്രൈ­വിംങ് ലൈ­സൻ­സ് പു­തു­ക്കാൻ വൈ­ദ്യപരി­ശോ­ധന


ദുബൈ : ദുബൈയിൽ 65 വയസ്സ് തികഞ്ഞവരും അതിനു മുകളിലുള്ളവരും ഡ്രൈവിംങ് ലൈസൻസ് പുതുക്കാൻ ഇനിമുതൽ വൈദ്യപരിശോധനയ്‌ക്കു വിധേയരാകണം. ആർ.ടി.എ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ആരോഗ്യ പരിശോധന നടത്താനാകും. 

അടുത്തമാസം ഒന്നിനു പുതിയ നിയമം നിലവിൽ വരും. വാഹനമോടിക്കാൻ പ്രയാസമുള്ള രോഗമൊന്നുമില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു പരിശോധന. ഈപ്രായത്തിലുള്ളവർക്കു പുതുക്കി നൽകുന്ന ലൈസൻസിന്റെ കാലാവധി മൂന്നുവർഷം ആയിരിക്കും. മറ്റുള്ളവർക്ക് പത്തുവർഷമാണ്. പരിശോധനയ്‌ക്കു ചുമതലപ്പെടുത്തിയ ആശുപത്രികളിൽ നിന്ന് ആർ.ടി.എ ഓഫിസിലേക്ക് രേഖകൾ കൈമാറാൻ ഓൺലൈൻ സംവിധാനമുണ്ടാകും.

ലൈസൻസ് പുതുക്കാനുള്ള സേവനങ്ങൾക്ക് ഫോൺ: 8009090, വെബ്സൈറ്റ്: www.rta.ae, ആപ്പ്: RTA Dubai. ഗതാഗതസുരക്ഷാ നടപടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഡ്രൈവേഴ്‌സ് ലൈസൻ സിംങ് വിഭാഗം ഡയറക്ടർ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed