ഖത്തർ-ചൈ­ന വി­ദേ­ശകാ­ര്യ മന്ത്രി­മാർ ചർ­ച്ച നടത്തി­


ദോഹ : ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി കൂടിക്കാഴ്ച നടത്തി.

നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ ഖത്തറിന്റെ നിലപാട് വിശദീകരിക്കുന്നതിനായാണ് ശൈഖ് മുഹമ്മദിന്റെ ചൈന സന്ദർശനം. ബെയ്ജിങ്ങിൽ നടന്ന കൂടിക്കാഴ്ചയിൽ  ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ  ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ  സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed