ദുബായിൽ ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധമാക്കും
ദുബായ് : സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2017ൽ നിലവില്‍വരും. സന്ദര്‍ശന കാലയളവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ഫെഡറല്‍ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുക.
തുടക്കത്തിൽ ദുബായ് എമിറേറ്റില്‍ മാത്രം പരിമിതപ്പെടുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ഭാവിയില്‍ എല്ലാ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. യുഎഇയിലേക്കു വരുന്ന വിനോദസഞ്ചാരികളില്‍ ചിലരിൽ മാത്രം ഒതുങ്ങിയിരുന്ന ആരോഗ്യ സുരക്ഷ എല്ലാവര്ക്കും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

