കള്ളത്തോക്കുമായി യുവാവിനെ പൊലിസ് പിടികൂടി
സുല്‍ത്താന്‍ ബത്തേരി(വയനാട്): കള്ളത്തോക്കുമായി യുവാവിനെ ബത്തേരി പൊലിസ് പിടികൂടി. മൈതാനികുന്ന് ഒടിയന്‍പള്ളി റെജിലി (27) നെയാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കല്ലുവയല്‍ വാട്ടര്‍ അതോറിറ്റിക്കു മുന്നില്‍ വച്ചാണ് റെജിലിനെ പൊലിസ് പിടിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലുവയലില്‍ വച്ച് റെജിലിനെ ദേഹപരിശോധന നടത്തിയപ്പോള്‍ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റിവോള്‍വര്‍.
എട്ട് റൗണ്ട് തിര നിറയ്ക്കാന്‍ കഴിയുന്ന റിവോള്‍വര്‍ ആണ് ഇയാളില്‍ നിന്നും പിടിച്ചത്. ബത്തേരി എസ്.എച്ച്.ഒ ബിജു ആന്റണിയും സംഘവുമാണ് റിവോള്‍വര്‍ കൈവശം വച്ച യുവാവിനെ പിടികൂടിയത്.

