ബന്ധുക്കളെ നഷ്ടപ്പെട്ട യുവതിയെ പ്രദേശവാസി 40,000 രൂപയ്ക്ക് വിറ്റു


കാണ്‍പൂര്‍: ബീഹാറില്‍ നിന്നും ഷിംലയ്ക്കിടെയുള്ള യാത്രയ്ക്കിടെ ഇത്തവാഹ് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ ബന്ധുക്കളെ നഷ്ടപ്പെട്ട യുവതിയെ പ്രദേശവാസി തട്ടിക്കൊണ്ടു പോയി 40,000 രൂപയ്ക്ക് വിറ്റു. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടി അമ്മാവനും കുടുംബത്തിനും കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയെ ഉസ്റാഹാര്‍ സ്വദേശിയായ യുവാവ് തട്ടിക്കൊണ്ടു പോയി ഫൂല്‍ സിങ് എന്നയാള്‍ക്ക് ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ വച്ച്‌ പെണ്‍കുട്ടിയെ അദ്വേഷ് യാദവ് എന്നയാള്‍ക്ക് 40,000 രൂപയ്ക്ക് വില്‍പന നടത്തി. ഇതേ സ്ഥലത്ത് വച്ച്‌ തന്നെ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് ഞായറാഴ്ച ഗ്രാമതലവന്റെ വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയച്ചു. വൈദ്യ പരിശോധനയക്ക് ശേഷം പോലീസ് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ എടുക്കുകയാണ് പോലീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed