എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കടുത്ത വരൾച്ചാ ഭീഷണി


ഷീബ വിജയൻ

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം ഈ വർഷം തിരിച്ചെത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ആഗോള താപനിലയിൽ വലിയ വർദ്ധനവുണ്ടാകുമെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലും കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം. ജൂൺ മുതൽ ആരംഭിക്കുന്ന ഉയർന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരുകയും നവംബർ വരെ ഈ പ്രതിഭാസം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും WMO വിലയിруത്തുന്നു. ദക്ഷിണേഷ്യയിൽ വരൾച്ചാ ഭീഷണിയുള്ളപ്പോൾ, മധ്യേഷ്യൻ രാജ്യങ്ങളിൽ മഴ കൂടാനും പസഫിക് സമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും ഇത് കാരണമാകും. മുൻപ് 2024 ലാണ് ലോകം ഇതിന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷമായാണ് 2024 രേഖപ്പെടുത്തപ്പെട്ടത്. അതിനേക്കാൾ കടുത്ത ആഘാതമായിരിക്കുമോ പുതിയ എൽ നിനോ സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ആഗോളതലത്തിൽ വരാനിരിക്കുന്ന വരൾച്ചയെ നേരിടാൻ രാജ്യങ്ങൾ സജ്ജമാകണമെന്ന് യുഎൻ നിർദ്ദേശിച്ചു.

article-image

asddsdsdsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed