ഗൾഫ് വിടാൻ പൗരന്മാർക്ക് യു.എസ് നിർദ്ദേശം; മേഖലയിൽ യുദ്ധം കനക്കുന്നു


ഷീബ വിജയൻ
വാഷിങ്ടൺ: സുരക്ഷാ ഭീഷണി മുൻനിർത്തി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 16 രാഷ്ട്രങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാർ ഉടൻ മടങ്ങണമെന്ന് അമേരിക്ക നിർദ്ദേശിച്ചു. റിയാദിലെ യു.എസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കർശന നിർദ്ദേശം നൽകിയത്. സൗദിക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്നവരോടും എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിക്ക് നേരെയുള്ള ആക്രമണത്തിനും യു.എസ് സൈനികരുടെ മണത്തിനും ഉചിതമായ മറുപടി നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളിൽ ഇറാനിലും ലബനാനിലുമായി മരണസംഖ്യ 600 കടന്നു. ഇറാന്റെ മിസൈൽ-ആണവ ശേഷികൾ നശിപ്പിക്കാൻ നാല് ആഴ്ചയോളം നീളുന്ന ശക്തമായ സൈനിക നടപടി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച ഇറാൻ റെവല്യൂഷണറി ഗാർഡ്, ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഖത്തറിലെ ഗ്യാസ് പ്ലാന്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഉൽപാദനം നിലച്ചത് ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതക വില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഇസ്രായേലിലെ തെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

article-image

6ueerswa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed