വീണാ ജോർജ് മത്സരിക്കേണ്ടെന്ന് ഭർത്താവ്; സി.പി.എം നേതൃത്വത്തിന് കത്ത് നൽകി
ഷീബ വിജയൻ
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എം നേതൃത്വത്തിന് കത്ത് നൽകി. കുടുംബപരമായ കാരണങ്ങളാൽ വീണ ഇത്തവണ മാറിനിൽക്കണമെന്നാണ് കത്തിലെ ആവശ്യം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകുകയും യോഗത്തിൽ പങ്കെടുത്ത തോമസ് ഐസക് ഇത് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വീണ നിലവിൽ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമാകും കൈക്കൊള്ളുക. 2016-ലും 2021-ലും ആറൻമുളയിൽ നിന്നാണ് വീണ നിയമസഭയിലെത്തിയത്.
അതിനിടെ, കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രിക്കു പരിക്കേറ്റ കേസിൽ അറസ്റ്റിലായ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിലാണ്.
dggfgf


