ഏഷ്യാ കപ്പ്: കിരീടം നൽകിയില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ

ഷീബ വിജയൻ
ദുബായ് I ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനദാന ചടങ്ങിൽ ട്രോഫി നൽകിയില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ വെളിപ്പെടുത്തൽ. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവമെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽനിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. എന്നാൽ മറ്റാരെക്കൊണ്ടെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു.
അതേസമയം യഥാർഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുമാണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.
DSDFSDFS