വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തി


ഷീബ വിജയൻ
ചെന്നൈ I നടൻ വിജയ്‌‌‌യുടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി. ചെന്നൈ പോലീസിനാണ് ഇത് സംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചത്. കരൂർ ദുരന്തത്തിന് പിന്നാലെയാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. ഇതോടെ ബോംബ് സ്ക്വാഡുമായി വസതിയിലെത്തിയ പോലീസ് സംഘം വീടിനകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വിജയ് നീലാങ്കരൈയിലെ വസതിയിൽ ഉണ്ടെന്നാണ് സൂചന. ദുരന്തം ഉണ്ടായതിനു പിന്നാലെ കരൂരിൽനിന്നു ട്രിച്ചിയിലെത്തിയ വിജയ് വിമാനമാർഗം ചെന്നൈയിലേക്ക് പോയിരുന്നു. അതേസമയം ദുരന്തം നടന്ന കരൂരിലേക്ക് പോകാൻ വിജയ് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

adesdfdf

You might also like

Most Viewed