ഫോർമുല വൺ സൂപ്പർതാരം സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു


ഫോർമുല വൺ കാറോട്ട വേദിയിലെ സൂപ്പർതാരം സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ഈ സീസണിലെ അവസാന ഗ്രാൻ പ്രിയോടെ 15 വർഷം നീണ്ട് തന്‍റെ കാറോട്ട ജീവിതത്തോട് വിടപറയുമെന്ന് ജർമൻ താരം അറിയിച്ചു. നാല് തവണ സീസൺ ചാന്പ്യനായ വെറ്റൽ 53 ഗ്രാൻ പ്രീ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. 2010 മുതൽ 2013 വരെയുള്ള സീസണുകളിൽ തുടർച്ചയായി കിരീടം നേടിയ വെറ്റൽ അമേരിക്കൻ താരം ലൂയിസ് ഹാമിൽട്ടന്‍റെ അഞ്ച് കിരീടനേട്ടം എന്ന റെക്കോർഡ് മറികടക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സമീപ കാലത്തെ മോശം ഫോം മൂലം ഈ സ്വപ്നത്തിലെത്താൻ വെറ്റലിന് സാധിച്ചിരുന്നില്ല.

അസ്റ്റൺ മാർട്ടിൻ താരമായ വെറ്റൽ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ നിലവിൽ 14ആം സ്ഥാനത്താണ്.

You might also like

Most Viewed