പി.വി സി​ന്ധു​ സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ചാമ്പ്യൻ


സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്‍റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് കിരീടം. ഫൈനലിൽ ചൈനീസ് താരം വാങ് സി യിയെ പൊരുത്തോൽപ്പിച്ചാണ് സിന്ധു കിരീടം ചൂടിയത്. സ്കോർ: 21-9, 11-21, 21-15 . ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്‍റെ വിജയം. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിനെ രണ്ടാം ഗെയിമിൽ ചെനീസ് താരം ഞെട്ടിച്ചു.

നിർണായകമായ മൂന്നാം ഗെയിമിൽ ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ച സിന്ധു കിരീടം സ്വന്തമാക്കി. സിംഗപ്പുർ ഓപ്പണ്‍ ജയത്തോടെ സീസണിൽ സിന്ധുവിന്‍റെ കിരീടനേട്ടം മൂന്നായി.

You might also like

Most Viewed