വേർപിരിഞ്ഞാൽ പ്രതിമാസം 1.10 കോടിയും കോടികളുടെ വില്ലയും! റൊണാൾഡോ-ജോർജീന വിവാഹ കരാർ പുറത്ത്


ഷീബ വിജയൻ
ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ, ഇരുവരുടെയും പ്രീ-നപ്ഷ്യൽ (വിവാഹ ഉടമ്പടി) കരാറിന്റെ വിവരങ്ങൾ പുറത്തുവന്നു. പോർച്ചുഗലിലെ കാഷ്‌കിസിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. പോർച്ചുഗീസ് നിയമപ്രകാരമുള്ള 'സ്വത്ത് വിഭജന' കരാർ അടിസ്ഥാനമാക്കിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ കരാർ പ്രകാരം റൊണാൾഡോയുടെയും ജോർജീനയുടെയും വ്യക്തിപരമായ ആസ്തികളിൽ ഇരുവർക്കും മാത്രമായിരിക്കും പൂർണ്ണ നിയന്ത്രണം. ഭാവിയിൽ വേർപിരിയൽ ഉണ്ടായാൽ പോലും റൊണാൾഡോയുടെ അൽ-നാസർ ക്ലബ്ബിലെ ശമ്പളം, ബിസിനസ്സ് സംരംഭങ്ങൾ, ഹോട്ടൽ ശൃംഖലകൾ എന്നിവയിലെ വരുമാനം അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരിക്കും.

അതേസമയം, ഇരുവരും വേർപിരിയുന്ന സാഹചര്യമുണ്ടായാൽ ജോർജീനയ്ക്ക് റൊണാൾഡോയിൽ നിന്ന് പ്രതിമാസം 100,000 യൂറോ (ഏകദേശം 1.10 കോടി രൂപ) പെൻഷനായി ലഭിക്കും. കൂടാതെ സ്പെയിനിലെ മഡ്രിഡിലുള്ള 53.50 കോടിയോളം രൂപ മൂല്യമുള്ള ആഡംബര മന്ദിരത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശവും ജോർജീനയ്ക്ക് കൈമാറും. 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് അഞ്ച് മക്കളുടെ പിതാവായ നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയും മുപ്പത്തിരണ്ടുകാരിയായ ജോർജീനയും വിവാഹിതരായത്. ആഘോഷങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

article-image

fdfdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed