പുതുവർഷത്തിൽ ഇരുട്ടടിയായി വിലവർധന; വാണിജ്യ സിലിണ്ടറിന് 111 രൂപ കൂടി


ഷീബ വിജയൻ

ന്യൂഡൽഹി: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ പാചകവാതക വില വർധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 111 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1691.50 രൂപയായും ചെന്നൈയിൽ 1849.50 രൂപയായും ഉയർന്നു. കേരളത്തിൽ തിരുവനന്തപുരത്ത് 1719 രൂപയാണ് പുതിയ വില.

വാണിജ്യ സിലിണ്ടറുകൾക്ക് വില കുത്തനെ വർധിച്ചെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ (14 കിലോ) വിലയിൽ മാറ്റമില്ല. 2025 ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറുകളുടെ വില സ്ഥിരമായി തുടരുകയാണ്. ഡിസംബറിൽ വാണിജ്യ സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നുവെങ്കിലും ജനുവരിയിലെ ഈ വലിയ വർധനവ് ഹോട്ടൽ മേഖലയെയും പൊതുവിപണിയെയും ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

article-image

asddsaads

You might also like

Most Viewed