മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി


മലയാളി അധ്യാപിക റിയാദിൽ നിര്യാതയായി. കണ്ണൂർ‍ കതിരൂർ‍ സ്വദേശിനിയും മോഡേണ്‍ മിഡിൽ‍ ഈസ്റ്റ് ഇന്റർ‍നാഷനൽ‍ സ്‌കൂൾ‍ അധ്യാപികയുമായ വീണാ കിരണ്‍ (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷനൽ‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ 17 വർ‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വർ‍ഷമായി മോഡേണ്‍ മിഡിൽ‍ ഈസ്റ്റ് ഇന്റർ‍നാഷനൽ‍ സ്‌കൂളിൽ‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭർ‍ത്താവ് കിരണ്‍ ജനാർ‍ദ്ദനന്‍ മലസിലുള്ള ഇന്റർ‍നാഷനൽ‍ സോഫ്റ്റ്‌വെയർ‍ കമ്പനിയിലെ ടെക്‌നിക്കൽ‍ എൻജിനീയറാണ്. കഴിഞ്ഞ 19 വർ‍ഷമായി റിയാദിലുണ്ട്. മകൾ‍ അവന്തികാ കിരണ്‍ മോഡേണ്‍ മിഡിൽ‍ ഈസ്റ്റ് ഇന്റർ‍നാഷനൽ‍ സ്‌കൂൾ‍ വിദ്യാർഥിനിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

article-image

േ്ു്ിു

You might also like

Most Viewed