സൗദിയിൽ ഗാർഹികജീവനക്കാർക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പ്രാബല്യത്തിൽവന്നു

സൗദിയിൽ ഗാർഹികജീവനക്കാർക്ക് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് പ്രാബല്യത്തിൽവന്നു. മുസാനിദ് പ്ലാറ്റ്‌ഫോം വഴി ജോലിക്കെത്തുന്ന വിദേശികൾക്കാണ് ഇന്ന് മുതൽ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിൽ കരാർ പ്രകാരം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗാർഹിക ജോലിയിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് ഇന്ന് മുതൽ മെഡിക്കൽ ഇന്‍ഷുറന്‍സ് നിർബന്ധമാക്കി. വിദേശ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മുസാനിദ് പ്ലാറ്റ്‌ഫോം വഴിയെത്തുന്നവർക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിർബന്ധമാകുക. കരാർ പ്രകാരം ആദ്യ രണ്ട് വർഷത്തെ ഇന്‍ഷുറന്‍സ് റിക്രൂട്ടിംഗ് ഏജന്‍സികൾ വഹിക്കണം. ഇത് ഏജന്‍സിയും തൊഴിലുടമയും തമ്മിലുള്ള കരാറിൽ ഉൾപ്പെടുത്തിയാണ് നിരക്ക് ഈടാക്കുക. നിയമം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായിക്കും.
ഒപ്പം ജോലിയിൽ നിന്നും മാറിനിൽക്കൽ, ഹുറൂബ്, മരണം, അപകടം തുടങ്ങിയ വിവിധകേസുകളിൽ ഉടമക്കും തൊഴിലാളിക്കും ആനുകൂൽയങ്ങൾ ലഭിക്കുന്നതിന് നിയമം സഹായിക്കും. ഇതുവരെ രാജ്യത്ത് ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് നിർബന്ധമായിരുന്നില്ല. പകരം സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിൽസ ലഭ്യമാക്കി വരികയായിരുന്നു.
drgdg