സൗദിയിൽ ഒരാഴ്ചയ്ക്കിടെ നിയമലംഘനം നടത്തിയ 1,17,255പേർ അറസ്റ്റിൽ


സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 1,17,255 പേരെ അറസ്റ്റ് ചെയ്തു. ഇൗ മാസം 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനക്കിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,763 താമസ ലംഘകരും 4,911 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,581 തൊഴിൽ നിയമ ലംഘകരും അറസ്റ്റിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി ശ്രമിക്കുന്നതിനിടെ 585 പേരെയും അറസ്റ്റ് ചെയ്തു. 48% യെമനികളും 49% ഇത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരുമാണ്. 157 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിനും പിടിക്കപ്പെട്ടു.

ഇഖാമ തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്ത 32 പേരും അറസ്റ്റിലായി. മൊത്തം 52,916 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 48,782 പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. ഇവരിൽ 42,113 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര സ്ഥലങ്ങളിലേക്ക് മാറ്റി.

ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അവർക്ക് ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പു നൽകി.

article-image

ydy

You might also like

Most Viewed