ഇന്ന് നവംബർ ഒന്ന്; കേരളത്തിന് 66ആം പിറന്നാൾ


ഇന്ന് നവംബർ‍ 1 കേരളപ്പിറവി. 1956 നവംബർ‍ 1ന് വിവിധ പ്രദേശങ്ങൾ‍ കൂട്ടിച്ചേർ‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി.

പലവിധവെല്ലുവിളികൾ‍ക്കുമിടയിൽ‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി നിരവധി മേഖലകളിൽ കേരളം സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർ‍ക്കാരിന്റെ നേതൃത്വത്തിൽ‍ വിവിധ പരിപാടികൾ‍ സംഘടിപ്പിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രൽ‍ സ്റ്റേഡിയത്തിൽ‍ നിർ‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി വിഎൻ‍ വാസവൻ മുഖ്യപ്രഭാഷണം നടത്തും.

article-image

rurtf

You might also like

  • Straight Forward

Most Viewed