സൗദിയിൽ മെഡിക്കൽ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം


മെഡിക്കൽ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ, വസ്ത്രം മാറുന്ന മുറി, ഫിസിയോ തെറപ്പി, വനിതാ ക്ലബ്ബുകൾ, സലൂൺ, ശുചിമുറി എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിരോധിച്ചതായി സൗദി അിയിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. സുരക്ഷാ നിരീക്ഷണ ക്യാമറകൾ നിർമ്മിക്കുക, ഇറക്കുമതി ചെയ്യുക, വിൽക്കുക, സ്ഥാപിക്കുക, പ്രവർത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമാണെന്നും നിർദ്ദേശമുണ്ട്.

മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ, മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾ, മസ്ജിദ്, ക്ലബ്ബ്, സ്റ്റേഡിയങ്ങൾ, പൊതു−സ്വകാര്യ മേഖലകളിലെ സാംസ്‌കാരിക യുവജന കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ, വാണിജ്യ വെയർഹൗസുകൾ, പ്രധാന റോഡുകൾ, നഗര കവലകൾ, ഹൈവേകൾ, ഇന്ധന സ്റ്റേഷനുകൾ, ഗ്യാസ് വിൽപന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ക്യാമറകൾ നിർബന്ധമാണ്. സ്ഥാപനങ്ങൾ, ബാങ്കുകൾ, മണി ട്രാൻസ്ഫർ സെന്ററുകൾ, താമസ സമുച്ചയങ്ങൾ തുടങ്ങിയവിടങ്ങളിലും നിർബന്ധമായും ക്യാമറകൾ സ്ഥാപിക്കണം.

article-image

cfuftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed