പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ കാൽപാദം വെട്ടിമാറ്റി കവർച്ചാസംഘം


രാജസ്ഥാനിൽ പാദസരം മോഷ്ടിക്കാൻ 100 വയസ് പ്രായമു‌ള്ള വൃദ്ധയുടെ കാൽപാദം കവർച്ചാസംഘം വെട്ടിമാറ്റി. ഗുരുതരമായ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. ജയ്പൂർ ഗാൽറ്റ ഗേറ്റ് മേഖലയിലാണ് ക്രൂരമായ കുറ്റകൃത്യം അരങ്ങേറിയത്. പുലർച്ചെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ വെള്ളി പാദസരം മോഷ്ടാക്കൾ കൈക്കലാക്കാൻ ശ്രമിച്ചു. ആഭരണം അഴിച്ചുമാറ്റാൻ സാധിക്കാതെ വന്നതോടെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവരുടെ കാലിൽ വെട്ടുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

article-image

awtest

You might also like

  • Lulu Exchange
  • Straight Forward

Most Viewed