സൗദിയില്‍ 88 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി


സൗദി അറേബ്യയില്‍ നടത്തിയ ശക്തമായ റെയ്ഡില്‍ വിവിധ കച്ചവടമേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 88 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. സകാത്, നികുതി, കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ബിനാമി വിരുദ്ധ പ്രോഗ്രാമിന്‍റെ ഭാഗമായി 20ലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ 1300ലധികം പരിശോധനകളാണ് ഒരാഴ്ചക്കിടെ നടത്തിയത്. സ്പെയര്‍ പാര്‍ട്സ്, ഭക്ഷണപാനീയങ്ങള്‍, പെട്രോള്‍, ഗ്യാസ് എന്നിവ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ കച്ചവട മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ പരിശോധിച്ചതിലുള്‍പ്പെടും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, ഖസീം, ജീസാന്‍, തബൂക്ക്, നജ്‌റാന്‍, അസീര്‍, ഹാഇല്‍, വടക്കന്‍ അതിര്‍ത്തി, അല്‍ബാഹ എന്നിവയുള്‍പ്പെടെ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും പരിശോധന നടന്നിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed