സൗദിയിലെത്തുന്ന വിദേശികൾക്ക് ഹോട്ടലുകൾക്ക് പുറത്തും ക്വാറന്റൈന് അനുമതി

സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്ക് ഇതിനോടകം അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വൻതുക ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. ഹോട്ടലുകളല്ലാത്ത കെട്ടിടങ്ങളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് സ്വന്തം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാനാകും. Read Also മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരത്തിനായി നിക്ഷേപങ്ങൾ നടത്തണം; റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമാപിച്ചു റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള 25 കേന്ദ്രങ്ങൾക്കും, 1,669 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള 10 കെട്ടിടങ്ങൾക്കും ഇത് വരെ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദേശ തൊഴിലാളികൾ വൻ തുക മുടക്കി സ്വന്തം ചെലവിൽ സ്റ്റാർ ഹോട്ടലുകളിലായിരുന്നു ഇത് വരെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്.