സൗദി വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ‍ എട്ട് പേർ‍ക്ക് പരിക്ക്


റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ‍ എട്ട് പേർ‍ക്ക് പരിക്കേറ്റു. ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ‍ സംഭവിച്ചതായും ഔദ്യോഗിക ടെലിവിഷന്‍ ചാനൽ‍ റിപ്പോർ‍ട്ട് ചെയ്‍തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടാകുന്നതെന്നാണ് റിപ്പോർ‍ട്ട്. ആക്രമണം നടത്താനൊരുങ്ങിയ ഡ്രോണുകൾ‍ സൗദി സേന തകർ‍ക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വിമാനത്താവളത്തിലേക്ക് ആദ്യം രണ്ട് പൈലറ്റില്ലാ വിമാനങ്ങൾ സ്‌ഫോടക വസ്തുക്കളുമായി ആക്രമിക്കാനെത്തിയത്. 

സൗദി സൈന്യം ഇവയെ തകർത്ത് അക്രമ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ആക്രമണ ശ്രമത്തിലാണ് എട്ട് പേർ‍ക്ക് പരിക്കേൽ‍ക്കുകയും വിമാനത്തിന് കേടുപാടുകൾ‍ സംഭവിക്കുകയും ചെയ്‍തത്. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികൾ‍ യുദ്ധക്കുറ്റത്തിൽ‍ ഏർ‍പ്പെട്ടിരിക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു.

You might also like

  • Straight Forward

Most Viewed