വിദേശികൾക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി നൽകി സൗദി


റിയാദ്: വിദേശികൾക്കു രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. സൗദിയിലുള്ള വിദേശികൾക്കു ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോക്കോൾ പാലിച്ചു നാട്ടിലേക്കു മടങ്ങാനാണു സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.⊇ ഇന്നലെ പുറത്തുവിട്ട സർക്കുലറിൽ വിദേശികൾക്കുമാത്രം യാത്രാനുമതി എന്നാണു വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ വിദേശത്തുനിന്നു സൗദിയിലേക്കു വരാൻ അനുമതിയില്ല. ബ്രിട്ടനിൽ കൊറോണ വൈറസിനു ജനിതകമാറ്റം സംഭവിച്ച സാഹചര്യത്തിലാണു സൗദി രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തത്.

You might also like

  • Straight Forward

Most Viewed