കോവിഡ് വാക്സിൻ: ചൈനീസ് കന്പനിയുമായി കരാറൊപ്പിട്ട് സൗദി അറേബ്യ


ജിദ്ദ:

കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ചൈനയിലെ സിനോവാക് ബയോടെക്കുമായി സൗദി അറേബ്യ കരാറൊപ്പിട്ടു. സൗദി കിംഗ് അബ്ദുല്ല ഇന്‍റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്‍റർ ആണ് കോവിഡ് വാക്സിൻ കരാറിൽ ഒപ്പ് വെച്ചത്.  സിനോവാക് കന്പനിയുടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം വിജയിച്ചതോടെയാണിത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും വാക്സിൻ രാജ്യത്ത് ലഭ്യമാക്കുക. 7000ലേറെ വോളണ്ടിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ പരീക്ഷണം നടത്തിയവർക്കാർക്കും യാതൊരുവിധ ആരോഗ്യ. പ്രശ്നങ്ങളും അതിനു ശേഷം അനുഭവപ്പെട്ടിട്ടില്ലെന്ന് റിയാദിലെ റീജിയണൽ ലബോറട്ടറി മേധാവി അറഫ്-അൽ അംരി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed