പ്രതിപക്ഷ നേതാവിന് പ്രത്യേക മാനസിക നിലയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ മാനസിക നില വെച്ച് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം എങ്ങനെയെങ്കിലും ഒഴിഞ്ഞു കിട്ടിയാല്‍ മതിയെന്നാണ്. അങ്ങനെ യാഥാര്‍ത്ഥ്യമാകുന്ന കാര്യമാണോയെന്നും പിണറായി ചോദിച്ചു.
ഓരോ ദിവസവും ഓരോ പ്രസ്‌താവനുകളുമായാണ് അദ്ദേഹം വരുന്നതെന്നും പിണറായി പരിഹസിച്ചു. അദ്ദേഹത്തിന്‍റെ പ്രത്യേക മാനസിക നിലയ്ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളുടെ മേലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതുമൂലം 4.6 കോടി പാഴായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. കണ്‍സള്‍ട്ടന്‍റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണ്. ഭൂമി കയ്യില്‍ കിട്ടുന്നത് വരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്ല്യാണം പോലെയാവും. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയാണെന്ന് നൂറ്ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് സാധ്യതാപഠനം നടത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
