കോവിഡ്: യുഎഇയിൽ 1288 പേർക്ക് രോഗമുക്തി 532 പുതിയ കേസുകൾ


അബുദാബി: യുഎഇയിൽ പുതുതായി 532 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി 49,000 ത്തിലേറെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് 532 പേരിൽ രോഗ ബാധ കണ്ടെത്തിയത്.1288 പേർ രോഗമുക്തിയും നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 43,570 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 53,577 ആയി. നിലവിൽ ചികിത്സയിലുള്ളത് 9,679 പേർ.

കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 328.

You might also like

  • Lulu Exchange
  • Straight Forward

Most Viewed