റിയാദിൽ കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ മലയാളി മരിച്ചു
റിയാദ്: കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ മലയാളി മരിച്ചു. ഹുത്ത സുദൈറിൽ ബുധനാഴ്ച വൈകീട്ടുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുൽ മജീദ് (45) ആണ് മരിച്ചത്. ഇവിടെ ഒരു ഇസ്തിറാഹയിൽ ആയിരുന്നു ജോലി.
അബ്ദുറഷീദ്, ഫാത്വിമ ബീവി ദന്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: അജ്മൽ, അമീന. സൗദിയിൽ തന്നെ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയും ജനറൽ കൺവീനർ ശറഫ് പുളിക്കലും നേതൃത്വം നൽകുന്നു.

