കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ നാലാം പ്രതി കോടതിയിൽ കീഴടങ്ങി


കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാലാം പ്രതി കോടതിയിൽ കീഴടങ്ങി. അബ്ദുൾ സലാമാണ് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. കേസിൽ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഏഴ് പ്രതികൾ ഉണ്ടെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. എന്നാൽ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയതോടെ പ്രതികളുടെ എണ്ണം കൂടുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ റഫീഖ്, രമേശ്, ശരത്ത്, അഷ്റഫ് എന്നിവരെ മരട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ ഏഴു വരെ റിമാൻഡ് ചെയ്തിരുന്നു. ഷംനയുടെ മാതാവ് നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കിൽ കരിയർ‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവർ‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയ നാൽ‍വർ‍ സംഘം വീഡിയോ പകർത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നൽകണമെന്ന ഭീഷണി ഉയർത്തിയതെന്ന് ഷംനയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed