ഇരുട്ടടിയായി ഇന്ധനവില; തുടർച്ചയായ ഇരുപതാം ദിവസവും വർദ്ധന


കൊച്ചി: സാധാരണക്കാരുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചി‍യിൽ ഒരു ലിറ്റർ പെട്രോളിന് 80.29 രൂപയായി. ഡീസലിന് 76.01 രൂപയിലുമെത്തി. ഇരുപതു ദിവസത്തിനിടെ പെട്രോളിന് 8.23 രൂപയും ഡീസലിന് 10.21 രൂപയും കൂടി. അതേസമയം, വിലവർദ്ധനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ജൂൺ ഏഴ് മുതലാണ് എണ്ണ കന്പനികൾ വില നിർണയം പുനരാരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed