സൗദിയിൽ ഒറ്റ ദിവസം 3123 രോഗികൾ 41 മരണം
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനവും മരണവും റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രോഗം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും പ്രവാസികളാണെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1387 ആയി ഉയര്‍ന്നു. ഒറ്റ ദിവസം 3123 പേരാണ് പുതുതായി രോഗബാധിതരായത്.
ആകെ രോഗികളുടെ എണ്ണം 167267 ആയി. രോഗികളുടെ എണ്ണം ഒരുലക്ഷം കടന്ന ഏക രാജ്യമാണ് സൗദി അറേബ്യ. അതേസമയം, രോഗമുക്തി നിരക്കും ഉയരുന്നത് ആശ്വാസം പകരുന്നതാണ്. ഇതുവരെ 112797 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്. 53083 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2000-ലേറെ പേരുടെ നില ഗുരുതരമാണ്.

