പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു


റിയാദ്: പൊളളലേറ്റ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജനത്ത് വാർഡിൽ ഹംസകുട്ടി സത്താർ സിയാദ്(47) ആണ് മരിച്ചത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുളള അൽമ ഗ്ളാസ് ആന്റ് അലൂമിനിയം കമ്പനിയിൽ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. സഹപ്രവർത്തകനായ മറ്റൊരാൾക്കും പൊളളലേറ്റു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലൻസിലാണ് ഹംസകുട്ടി സത്താർ സിയാദിനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയുടെ കാരണവും ബോധപൂർവം അപായപ്പെടുത്താൻ ശ്രമം നടന്നോ എന്നതും പോലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാൾ പ്രവാസിയായിരുന്ന സിയാദ്ഈ മാസം 20 ന് നാട്ടിൽ വരാനിരിക്കെയാണ് അപകടമുണ്ടായത്. ഭാര്യ ഷൈലജ, മക്കൾ സിയാന സിയാദ് ലജ്നത് സ്കൂൾ പ്ലസ് ടു വിദ്യർത്ഥിനിയും സൈറാസിയാദ് സെന്റ്. ജോസഫ്സ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായ സിയാദിന്റെ കുടുംബത്തിന് റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈ്സ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed