അജിത്തും നയൻതാരയും വീണ്ടും
ചെന്നൈ: വിശ്വാസത്തിന് ശേഷം അജിത്തും നയൻതാരയും വീണ്ടുമൊന്നിക്കുന്നു. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഇരുവരും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയായിരിക്കും ഇത്. അജിതിന്റെ അറുപതാമത്തെ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.
മുന്പ് ബില്ല, ആരംഭം, ഏകൻ, വിശ്വാസം എന്നീ ചിത്രങ്ങളിലാണ് നയൻസും അജിത്തും ഒന്നിച്ചത്. നേർക്കൊണ്ട പാർവ്വൈ ആണ് അജിത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. പുതിയ ചിത്രത്തിൽ പോലീസ് കഥാപാത്രമായിട്ടാണ് അജിത് എത്തുന്നത്.
വിജയ് നായകനാകുന്ന ബിഗിലിൽ നയൻതാര ആണ് നായിക. ചിത്രം ഈ ദീപാവലിക്ക് റിലീസ് ആകും. രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന ദർബാർ ആണ് നയൻസിന്റേതായി റിലീസ് ആകാനുള്ള മറ്റൊരു ചിത്രം. വിഘ്‌നേഷ് ശിവ നിർമ്‍മിക്കുന്ന ഒരു ചിത്രവും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

