ഷെയ്ൻ വിഷയത്തോട് പ്രതികരിച്ച്‍ ഇടവേള ബാബു


 കൊച്ചി: ഷെയ്ൻ നിഗം− ജോബി ജോർ‍ജ്ജ് വിവാദത്തിൽ‍ പ്രതികരിച്ച് സിനിമാ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. മുന്പുണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുള്ളവർ‍ക്ക് ഇല്ലെന്നും എന്നാൽ‍ പരിഹരിക്കാൻ കഴിയുന്ന പ്രശ്നമേ ഇപ്പോൾ‍ ഉള്ളുവെന്നും അദ്ദേഹം ദുബൈയിൽ‍ മാധ്യമപ്രവർ‍ത്തകരോട് പറഞ്ഞു.

 ‘തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി, ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീർ‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ. ഇപ്പൊ എല്ലാവർ‍ക്കും ആ പഴയകാലത്തെ പക്വത ഇല്ല എന്നുള്ള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്നിന്റെ കാര്യം മാത്രമല്ല. ഹാൻഡിൽ‍ ചെയ്യാന്‍ ആർ‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്നം’, മാധ്യമപ്രവർ‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഇടവേള ബാബു പറഞ്ഞു.

വെയിൽ‍ എന്ന ചിത്രത്തിലെ നായകനായ തനിക്കെതിരെ അതിന്റെ നിർ‍മ്മാതാവ് ജോബി ജോർ‍ജ് വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷെയൻ‍ നിഗത്തിന്റെ ആരോപണം. ‘വെയിലിൽ‍ മുടി നീട്ടിയ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു. എന്നാൽ‍ അതിന്റെ ആദ്യ ഷെഡ്യൂൾ‍ പൂർ‍ത്തിയാക്കിയതിന് ശേഷം ജോയിൻ ചെയ്ത കുർ‍ബാനി എന്ന ചിത്രത്തിനുവേണ്ടി പിന്നിലെ മുടി അൽ‍പം മാറ്റി.’ ഇത് തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാനാണെന്ന് ആരോപിച്ച് നിർ‍മ്മാതാവ് വധഭീഷണി മുഴക്കുകയായിരുന്നെന്ന് ഷെയൻ പറഞ്ഞിരുന്നു.

എന്നാൽ‍ പിന്നീട് ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിഷയത്തിൽ നിർ‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നൽ‍കിയിട്ടുണ്ടെന്നും ജോബി ജോർ‍ജ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed