മയക്കുമരുന്ന് കടത്ത്; യുവാവിന്റെ വധശിക്ഷ നടപ്പാക്കി


റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ സ്വദേശി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. അബ്‍ദുല്‍ അസീസ് ബിന്‍ സലാമ ബിന്‍ മുഹ്‍സിന്‍ അല്‍ ഹുവൈതി എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയത്. വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിചാരണയ്ക്ക് ശേഷം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞദിവസം തബൂക്കില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed