വിൻഡീസ് പര്യടനം: സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ


തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തി. വെസ്റ്റിൻഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകൾക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം നേടിയ നവ്ദീപ് സെയ്നിക്ക് പകരമാണ് സന്ദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്.

വെസ്റ്റിൻഡീസ് എ− ഇന്ത്യ എ ടെസ്റ്റ് പരന്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതൽ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യർ വെള്ളിയാഴ്ച്ച വെസ്റ്റ് ഇൻഡീസിലേക്ക് തിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed