മയക്കുമരുന്ന് കടത്ത്: വധശിക്ഷ നടപ്പിലാക്കി
ജിദ്ദ: സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ അഫ്ഗാന്‍ സ്വദേശിയുടെ വധ ശിക്ഷ നടപ്പിലാക്കിയാതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹീറോയിന്‍ കടത്തുന്നതിനിടെയാണ് അഫ്ഗാന്‍ സ്വദേശിയായ അബ്ദുല്ലാ ഖാന്‍ കശ്മീരി പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ജിദ്ദ പ്രവിശ്യയില്‍ വച്ച് പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദിആഭ്യന്തര മന്ത്രാലയം അറിയിച്ചു

