സൗദിക്ക് നേരെ ഹൂതി വിമതര്‍ തൊടുത്ത ഡ്രോണ്‍ തകര്‍ത്തു
റിയാദ് : യെമനിലെ ഹൂതി വിമതര്‍ സൗദിക്ക് നേരെ തൊടുത്ത ഡ്രോണ്‍ തകര്‍ത്തു. സൗദിയുടെ ജനവാസ കേന്ദ്രമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ ആണ് അറബ് സഖ്യസേന വെടിവച്ചിട്ടത്. ഇറാന്‍ പിന്തുണയോടെ സാധാരണ പൗരന്മാര്‍ക്കു നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ യുദ്ധക്കുറ്റമായയാണ് കണക്കാക്കുന്നതെന്നു സൗദി മന്ത്രിസഭ അറിയിച്ചു.

