ഒരു നിമിഷം പാളിയിരുന്നെങ്കിൽ? ജനലിലൂടെ താഴേക്കു വീണ രണ്ടുവയസുകാരിയെ വാരിയെടുത്ത സബാതിന്റെ കൈകൾ
ഇസ്താംബുൾ: തുർക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിൽ ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരി ഫ്ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബന്ധത്തിൽ താഴേക്കു വീണു. ദോഹയുടെ അമ്മ അടുക്കളയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറൽ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവർ ഉടൻ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കൾ പാരിതോഷികവും നൽകി.
rn
റോഡിൽ നിൽക്കുകയായിരുന്ന ഫ്യൂസി സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു. പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളിൽ നിന്നും താഴേക്ക് പതിക്കുന്നു. ഒന്നും ചിന്തിക്കാതെ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം പാളിയിരുന്നെങ്കിൽ റോഡിൽ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിതറിയേനെ.
സിസിടിവിയൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അൽജീരിയയിൽ നിന്നും കുടിയേറിയതാണ് പതിനേഴുകാരനായ സബാത്. സംഭവം നടന്ന തെരുവിലെ വർക്ക്ഷോപ്പ് ജോലിക്കാരനാണ്. ദൃശ്യങ്ങൾ വൈറലായതോടെ പലസ്ഥലത്തുനിന്നും സാബിത്തിന് അഭിനന്ദന പ്രവാഹമാണ്.

