കൊച്ചി കായലിൽ അത്ഭുത കണ്ടെത്തൽ: രണ്ട് പുതിയ ഇനം 'തോക്ക് ചെമ്മീനുകളെ' തിരിച്ചറിഞ്ഞ് കുസാറ്റ്


ഷീബ വിജയൻ

കൊച്ചി കായലിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ 'ആൽഫിയസ് വെമ്പനാടി', 'ആൽഫിയസ് ഹരി' എന്ന് പേരിട്ട രണ്ടു പുതിയ തോക്ക് ചെമ്മീൻ ഇനങ്ങളെ കുസാറ്റ് ഗവേഷകർ കണ്ടെത്തി. ഊന്നി വലകളിൽ നിന്ന് ശേഖരിച്ച ഇവയുടെ ശരീരഘടനയും ജനിതക ഘടനയും പരിശോധിച്ച് കുസാറ്റിലെയും ജപ്പാനിലെയും ഗവേഷകരടങ്ങിയ സംഘമാണ് ഇവ പുതിയ ഇനങ്ങളാണെന്ന് സ്ഥിരീകരിച്ചത്. വേമ്പനാട് കായലിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ ഇനം ഉയർന്ന ലവണതയുള്ള ജലത്തിലും, കുസാറ്റിലെ സീനിയർ പ്രൊഫസർ ഡോ. എം. ഹരികൃഷ്ണന്റെ പേരിൽ അറിയപ്പെടുന്ന രണ്ടാമത്തെ ഇനം ശുദ്ധജലത്തിലും കുറഞ്ഞ ലവണതയുള്ള ജലത്തിലും ജീവിക്കാൻ കഴിവുള്ളവയുമാണ്.

article-image

asdadsadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed