സമ്മാനം അടിച്ചതായി അറിയിച്ച് തട്ടിപ്പ് : പതിനൊന്നംഗ സംഘം അറസ്റ്റിൽ
ജിദ്ദ : വൻ തുക സമ്മാനം അടിച്ചതായി എസ്.എം.എസ് വഴി അറിയിച്ച് സൗദി പൗരന്മാരെ കബളിപ്പിച്ച് അക്കൗണ്ടുകളിൽ നിന്ന് പണം കവർന്ന പതിനൊന്നംഗ പാകിസ്ഥാനി സംഘത്തെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു.
അൽ റബ്‌വ ഡിസ്ട്രിക്ടിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. വൻകിട കന്പനിയിൽ നിന്നോ വ്യാപാര സ്ഥാപനത്തിൽ നിന്നോഭീമമായ തുകയുടെ സമ്മാനം അടിച്ചതായി അറിയിച്ച് ഫോണിൽ ബന്ധപ്പെട്ടും എസ്.എം.എസുകൾ അയച്ചും വാട്‌സ് ആപ്പ് സന്ദേശങ്ങൾ അയച്ചുമാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. ഈ രീതിയിൽ ഏതാനും തട്ടിപ്പുകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ സംഘം സമ്മതിച്ചു.
