അനധികൃത സിം കാർഡ് വിൽപ്പന : ആറ് പേർ പിടിയിൽ
റിയാദ് : പ്രീപെയ്ഡ് മൊബൈൽ ഫോൺ സിം കാർഡുകളും ഡാറ്റ സിം കാർഡുകളും അനധികൃത രീതിയിൽ വിൽപ്പന നടത്തിയ ആറു ബംഗ്ലാദേശുകാരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സിം കാർഡ് ഡാറ്റ റീഡറും വിരലടയാള ഉപകരണങ്ങളും ലഭ്യമാക്കിയാണ് സംഘം സിം കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയിരുന്നത്.
പിടിയിലായ ആറു പേരും ഇഖാമ, തൊഴിൽ നിയമ ലംഘകരാണ്. മധ്യ റിയാദിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. വിവിധ കന്പനികൾ പുറത്തിറക്കിയ 5,162 സിം കാർഡുകളും എട്ടു വിരലടയാള ഉപകരണങ്ങളും പത്തു സിം കാർഡ് ഡാറ്റ റീഡറുകളും 27 മൊബൈൽ ഫോണുകളും സംഘത്തിൽ നിന്ന് കണ്ടെത്തി.

