കുവൈത്തിൽ സർക്കാർ മേഖലയിൽ 689 വിദേശികൾക്ക് പിരിച്ചുവിടൽ നോട്ടീസ്


കുവൈത്ത് സിറ്റി : കുവൈത്തിലെ രണ്ട് മന്ത്രാലയങ്ങളിൽ ജോലി നോക്കുന്ന 689 വിദേശി ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാ തെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതായി നോട്ടീസ് കിട്ടിയത്. നോട്ടീസ് ലഭിച്ചവരിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതോടെ പ്രവാസി സമൂഹം കടുത്ത ആശങ്കയിലായി. സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ ഭരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന 253 പേരെ ജൂലൈ ഒന്നു മുതൽ സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടതായിട്ടാണ് അറിയിപ്പ് ലഭിച്ചത്. ആരോഗ്യ മന്ത്രി ഡോക്ടർ ബേസിൽ അൽ−സലേഹ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സിവിൽ സർവ്വീസ് കമ്മീഷന്റെ 11/207 വിജ്ഞാപനമനുസരിച്ചുള്ള സ്വദേശിവൽക്കരണ നടപടിയുടെ ഭാഗമായിട്ടാണ് ഇതെന്നും മന്ത്രി വിശദീകരിക്കുന്നു.

ഇതോടൊപ്പം അവെഖാഫെ മതകാര്യ മന്ത്രാലയത്തിൽ നിന്ന് 436 വിദേശികൾക്കുംപിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. ജൂൺ 30−ന് ഇവരുടെ സർവ്വീസ് അവസാനിക്കുമെന്നാണ് അറിയിപ്പിലുള്ളത്. വരും ദിവസങ്ങളിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈത്തിൽ ഒട്ടേറെ വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed