ജി.സി.സി മന്ത്രിതല കൗൺസിലിന്റെ 168-ാമത് യോഗം ബഹ്റൈനിൽ നടന്നു


പ്രദീപ് പുറവങ്കര

മനാമ: ജി.സി.സി രാജ്യങ്ങളുടെ മന്ത്രിതല കൗൺസിലിന്റെ 168-ാമത് യോഗത്തിന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ റിട്സ് കാൾട്ടൺ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസം അൽ ബുദൈവിയും വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആശംസകൾ ഡോ. അൽ സയാനി യോഗത്തിന് കൈമാറി.

സൗദി അറേബ്യയുമായുള്ള ഐക്യദാർഢ്യം അചഞ്ചലമാണെന്നും സൗദിയുടെ സുരക്ഷ മറ്റ് ജി.സി.സി രാജ്യങ്ങളുടെ കൂടി സുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതികളുടെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച യോഗം, സൗദിയിലെ സിവിലിയൻ ലക്ഷ്യങ്ങൾക്കും വ്യോമാക്രമണങ്ങൾക്കുമെതിരെയുള്ള നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബിലെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സമുദ്ര സുരക്ഷയ്ക്ക് ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജി.സി.സി ആവശ്യപ്പെട്ടു. ഒമാന്റെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങളെയും യോഗം അഭിനന്ദിച്ചു. യെമൻ സമാധാന ചർച്ചകൾക്കും ജി.സി.സി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

#4PMNews #BahrainNews #GCCCouncil #GulfSecurity

article-image

efwefew

You might also like

  • Lulu Exchange
  • Straight Forward

Most Viewed