ഹുവിലെ വെടിവയ്പ്; ടൈഗർ ഷറോഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അഞ്ച് തവണ വെടിയുതിർത്ത ആക്രമണത്തിൽ നിന്ന്
ഷീബ വിജയൻ
മുംബൈ ജുഹുവില്‍ വെടിവയ്പില്‍ പരിക്കേറ്റ പ്രശസ്ത നടന്‍ ടൈഗർ ഷറോഫിനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരിട്ട് സന്ദർശിച്ചു. ഞായറാഴ്ച രാത്രി നടന്റെ വസതിയിലെത്തിയ ഉപമുഖ്യമന്ത്രി കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി. ടൈഗർ ഷറോഫിന് നേരെ അക്രമികൾ അഞ്ച് തവണയാണ് വെടിയുതിർത്തതെന്നും അദ്ദേഹത്തിന്റെ ഇടതുകൈക്ക് പരിക്കേറ്റതായും ഡ്രൈവർക്കും പരിക്കേറ്റതായും സന്ദർശനത്തിന് ശേഷം ഷിൻഡെ വ്യക്തമാക്കി.
കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ രക്ഷപ്പെടാൻ ഉപയോഗിച്ച മുംബൈ രജിസ്‌ട്രേഷനിലുള്ള ബൈക്ക് അന്ധേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഫുട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ടൈഗർ ഷറോഫിന്റെ കാറിനു നേരെ അക്രമികൾ വെടിയുതിർക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുഷ്പ പാർക്കിലെ ഫുട്‌ബോൾ മൈതാനത്തുനിന്ന് നടൻ തന്റെ കാറിൽ യാത്രതിരിക്കവെ, രണ്ട് അക്രമികൾ കാറിന്റെ മുൻവശത്തെ ചില്ലിലൂടെയും വശങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ തുടരെ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കാറിന്റെ തൊട്ടടുത്തെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവയ്ക്കാൻ ശ്രമിച്ച അക്രമിയുടെ തോക്ക് പ്രവർത്തനരഹിതമായത് വലിയൊരു ദുരന്തം ഒഴിവാക്കി. 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, വെടിവയ്പ്പിൽ പരുക്കേറ്റ കാർ ഡ്രൈവർ ഫിർദൗസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതും കാണാം. ഈ സമയം, മൂന്നാമതൊരാൾ തയ്യാറാക്കി നിർത്തിയിരുന്ന ബൈക്കിൽ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. മറ്റു ചില ദൃശ്യങ്ങളിൽ, ടൈഗർ ഷറോഫ് കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിൽ കയറി യാത്ര തിരിക്കുന്ന നിമിഷം, തൊട്ടുപിന്നാലെ ബൈക്കിലെത്തിയ സംഘം കാറിന് നേരെ അഞ്ച് തവണ വെടിയുതിർക്കുന്നത് കാണാം. ഡ്രൈവർക്ക് പരുക്കേറ്റതോടെ ടൈഗർ സ്വയം ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നതാണ് മറ്റൊരു 14 സെക്കൻഡ് വീഡിയോയിലുള്ളത്. കാറിലും റോഡിലും രക്തക്കറകൾ കാണാം.
"ടൈഗർ, വേഗം കൊണ്ടുപോകൂ" എന്ന് പരിക്കേറ്റ ഡ്രൈവറെ ചൂണ്ടിക്കാട്ടി ഒരു സ്ത്രീ നടനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് ടൈഗർ ഷറോഫ് വെടിയേൽക്കാതെ രക്ഷപ്പെട്ടത്. അക്രമികളെ തിരിച്ചറിയുന്നതിനും അവരുടെ സഞ്ചാരവഴികളും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട രീതിയും കണ്ടെത്താനുമായി 15 പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വുവലവലല

