സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിക്കുന്നു: പുതിയ താരിഫ് നയവുമായി റെഗുലേറ്ററി കമീഷൻ


ഷീബ വിജയൻ


കേരളത്തിൽ വൈദ്യുതി നിരപ്പും സർചാർജും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ താരിഫ് നയം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഔദ്യോഗികമായി പുറത്തിറക്കി. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടമായ അയ്യായിരം കോടി രൂപ വരുന്ന നാലു വർഷം കൊണ്ട് സർചാർജിലൂടെ ഈടാക്കാനാണ് പ്രധാന തീരുമാനം. ഇതനുസരിച്ച് വരുന്ന വർഷം ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ വൈദ്യുതി നിരക്കുകളും സർചാർജുകളും നിലവിൽ വരും. വരുന്ന 2027-28 സാമ്പത്തിക വർഷം മുതൽ 2030-31 വരെയുള്ള നാലു വർഷക്കാലം ഉപഭോക്താക്കൾ ഈ പുതിയ നിരക്കും സർചാർജും അടക്കേണ്ടി വരും. ഇതിൽ വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിന്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ് ആയി വരിക. മറ്റ് വിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതി നിരക്കിന്റെയും ഒരു നിശ്ചിത ശതമാനമായിരിക്കും ഈടാക്കുക. ആകെ അഞ്ചു വർഷത്തേക്കാണ് ഈ താരിഫ് നയം നടപ്പിലാക്കുന്നത്.

ഇതിനുപുറമെ, വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയം ദീർഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈകീട്ട് ആറു മുതൽ രാത്രി പതിനൊന്നര വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. മുൻപത് വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെയായിരുന്നു. ഈ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗിക്കുന്നവർ കൂടുതൽ നിരക്ക് നൽകേണ്ടി വരും. വൈദ്യുതി ഉൽപാദനച്ചെലവിലുണ്ടാകുന്ന ഇന്ധനവില വർധനവിന്റെ അധിക ബാധ്യത പരിഹരിക്കാൻ മാസംതോറും ഇന്ധന സർചാർജ് ചുമത്താൻ വ്യവസ്ഥയുണ്ട്. ഇതുവരെ ദീർഘകാല വൈദ്യുതി കരാറുകളിൽ മാത്രമായിരുന്നു ഇത് ബാധകമായിരുന്നതെങ്കിൽ, ഇനി മുതൽ ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലും ഇന്ധന സർചാർജ് ഈടാക്കാം. ഇതിനായി കമീഷന്റെ പ്രത്യേക അനുമതി ആവശ്യമില്ലാതെ കമ്പനിക്ക് നേരിട്ട് ഈടാക്കാവുന്നതാണ്. ഉപഭോക്താക്കളിൽ നിന്ന് അധികബാധ്യത ഉടൻ ഈടാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടത്തിന്റെ ഭാഗമാണിത്. എങ്കിലും, ഇന്ധന സർചാർജായി ശരാശരി വൈദ്യുതി വിലയുടെ നാലു ശതമാനത്തിൽ കൂടുതൽ നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. വൈദ്യുതി വിതരണ ചെലവുകൾക്കനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി കർശനമായി പാലിക്കണമെന്നും, ഗാർഹിക ഉപഭോക്താക്കൾക്കുള്ള ഫിക്‌സഡ് ചാർജ് കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിലാകണമെന്നും, വീടുകളിൽ സ്റ്റോറേജ് സംവിധാനങ്ങൾ സ്ഥാപിച്ച് രാത്രികാലങ്ങളിൽ ഗ്രിഡിലേക്ക് വൈദ്യുതി തിരികെ നൽകുന്നവർക്ക് മികച്ച പ്രോത്സാഹന വില നൽകണമെന്നും പുതിയ നയത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.

article-image

aewadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed