മാസപ്പടി കേസിൽ സർക്കാരിന്റെ 'രക്ഷാപ്രവർത്തനം' ലജ്ജാകരം; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് കെ.കെ. രമ


ഷീബ വിജയൻ


മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെയും അഡ്വക്കറ്റ് ജനറലിന്റെ പ്രവർത്തനങ്ങൾക്കെതിരെയും ആഞ്ഞടിച്ച് കെ.കെ. രമ എം.എൽ.എ രംഗത്തെത്തി. കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചത് എന്ന ആരോപണം നേരിടുന്ന എ.ജിയുടെ നടപടി തികച്ചും നിരാശാജനകമാണെന്നും, അത് യു.ഡി.എഫ് സർക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതാണെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്ത ചരിത്രങ്ങൾ രാജ്യത്തുണ്ടെങ്കിലും, അതിന്റെ പേരിൽ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങളെയും അന്വേഷണങ്ങളെയും പ്രതിരോധിക്കാൻ കഴിയില്ലെന്ന് രമ വ്യക്തമാക്കി. ഈ കേസുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന വ്യക്തമായ തെളിവുകൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്ന് പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികൾ എത്തിയതെന്നും, ഈ വിഷയം പുറത്തുകൊണ്ടുവന്നത് ഇ.ഡിയെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള അന്വേഷണമല്ലെന്നും രമ വ്യക്തമാക്കി.

article-image

dccddsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed